ഋഷികേശിലെ ഗംഗാനദീതീരം വൃത്തിയാക്കുന്ന വിദേശ വനിതകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പൗരബോധത്തെയും നദീമലിനീകരണത്തെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കയ്യുറകൾ ധരിച്ച്, മാലിന്യ സഞ്ചികളുമായി ഘാട്ടുകളിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് ചപ്പുചവറുകളും ശേഖരിക്കുന്ന വിദേശ സന്ദർശകരെയാണ് വീഡിയോയിൽ കാണുന്നത്. പ്രസന്ന കുമാർ എന്നയാളാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. നദിക്കരയിലെ മണൽപ്പരപ്പിൽ നിന്നും പാറക്കെട്ടുകൾക്കിടയിൽ നിന്നും പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും നിരവധി സ്ത്രീകൾ ശ്രദ്ധയോടെ പെറുക്കിയെടുത്ത് കറുത്ത മാലിന്യ സഞ്ചികളിൽ നിക്ഷേപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിന് Read More…

