ലഖ്‌നൗ: കാൻസർ ബാധിതനായ 21 വയസ്സുകാരൻ മകൻ അൻഷ് ശ്രീവാസ്തവയുടെ ജീവൻ രക്ഷിക്കാനുള്ള ലഖ്‌നൗ സ്വദേശി മനു ശ്രീവാസ്തവയുടെ അപേക്ഷയിൽ റഷ്യൻ സർക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നു ഒരു കുടുംബം. സെപ്റ്റംബര്‍ ആദ്യമാണ് റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. റഷ്യയിൽ നിലവിലുള്ള കാൻസർ വാക്‌സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാലാണ് തന്റെ മകനിൽ വാക്‌സിന്റെ പരീക്ഷണം നടത്താൻ റഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതെന്ന് മനു ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു. Read More…
Tag: Enteromix
മറ്റൊരു ‘റഷ്യന്‍ വിപ്ലവം’; റഷ്യയുടെ കാന്‍സര്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100% വിജയം
ആഗോള കാന്‍സര്‍ ചികില്‍സാ രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ ഒരുങ്ങുന്നു. എന്ററോമിക്‌സ് കാന്‍സര്‍ വാക്‌സിന്‍ പരീക്ഷണം വിജയമെന്നു റഷ്യ. തങ്ങളുടെ പുതിയ കാന്‍സര്‍ വാക്‌സിന്‍, എന്ററോമിക്‌സ്, പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100% ഫലപ്രാപ്‌തിയും സുരക്ഷയും കാണിച്ചതായി റഷ്യ പ്രഖ്യാപിച്ചു. വാക്‌സിനെടുത്ത രോഗികളില്‍ രോഗികള്‍ക്ക് ട്യൂമര്‍ ചെറുതായതായി റഷ്യ അറിയിച്ചു. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കോവിഡ് 19 വാക്‌സിനുകളിലെന്നപോലെ എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എന്ററോമിക്‌സ് വികസിപ്പിച്ചെടുത്തത്.കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും നീക്കം ചെയ്യാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുക Read More…


