ഇറാൻ-അമേരിക്ക സംഘർഷം ആഗോള ഊർജ്ജ വിപണിയെ അസ്ഥിരപ്പെടുത്തിയതോടെ ഭാരതമുൾപ്പെടെയുള്ള രാജ്യങ്ങളിൽ പാചകവാതക പ്രതിസന്ധിക്ക് സാധ്യതയേറിയിരിക്കുകയാണ്. വിദേശത്തുനിന്നുള്ള ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്നതിനാൽ, ആഗോളതലത്തിലുണ്ടാകുന്ന ഏത് തടസ്സവും സാധാരണക്കാരുടെ അടുക്കളയെ നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തിൽ, ഗ്യാസ് സിലിണ്ടറുകൾക്ക് പകരമായി ഇൻഡക്ഷൻ സ്റ്റൗവുകൾ വാങ്ങുന്നവരുടെ എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരികയാണ്. ഇതൊരു താൽക്കാലിക പരിഹാരമായിട്ടാണ് ഇപ്പോൾ കാണുന്നതെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതൊരു പ്രധാന സർക്കാർ നയമായി മാറേണ്ടതുണ്ട്. ഇൻഡക്ഷൻ പാചകരീതിയെ സർക്കാർ വ്യവസ്ഥാപിതമായി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ ഗ്യാസിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും Read More…

