ജയ്പൂർ: ലോകത്താകമാനമുള്ള 7,164-ഓളം ഭാഷകളിൽ 44 ശതമാനത്തോളം ഭാഷകൾ സംസാരിക്കുന്നത് ആയിരത്തിൽ താഴെ ആളുകൾ മാത്രമാണെന്നും, വരും പതിറ്റാണ്ടുകളിൽ ഇവയിൽ പലതും പൂർണ്ണമായി അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും ഐ.ഐ.റ്റി ജോധ്പൂരിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരു ഭാഷ ഇല്ലാതാകുന്നതിലൂടെ അത് സംസാരിക്കുന്ന സമൂഹത്തിന്റെ പരമ്പരാഗത അറിവുകളും സാംസ്കാരിക രീതികളും ലോകത്തെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചകളുമാണ് നഷ്ടമാകുന്നത്. ഇത്തരത്തിൽ അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ ഭാഷകളെ സംരക്ഷിക്കുന്നതിനായി ഐ.ഐ.റ്റി ജോധ്പൂർ ലിബറൽ ആർട്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗുരുജഗൻ മുരുകേശന്റെ നേതൃത്വത്തിൽ ഗവേഷണങ്ങൾ Read More…

