വ്യത്യസ്ത രാജ്യക്കാരും സംസ്കാരമുള്ളവരും തമ്മിൽ വളർന്നുവരുന്ന ഗാഢമായ സൗഹൃദത്തിന്റെ മനോഹരമായ ചിത്രം കാണിച്ചുതന്ന് ഒരു ഇൻഡോ-അമേരിക്കൻ അയൽക്കാരുടെ യാത്രയയപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുഎസിലെ വാസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്ന ദമ്പതികൾക്ക് വിടപറയാൻ എത്തിയതായിരുന്നു അവരുടെ അമേരിക്കൻ അയൽക്കാരി. സന്തോഷത്തോടെ തുടങ്ങിയ യാത്രയയപ്പ് പെട്ടെന്നാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിമാറിയത്. വിജയ് കൊക്കെരഗഡ്ഡ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ദമ്പതികൾ വീടിന് പുറത്തുനിൽക്കുമ്പോൾ അയൽക്കാരിയായ സ്ത്രീ അവരുടെ അടുത്തേക്ക് വരുന്നത് കാണാം. തുടർന്ന് അവരെ കെട്ടിപ്പിടിച്ച് Read More…

