Oddly News

അപ്രതീക്ഷിത റേഡിയോ സന്ദേശം: പിന്നില്‍ 58വര്‍ഷംമുമ്പ്‌ നാസ ഉപേക്ഷിച്ച ഉപഗ്രഹം

ബഹിരാകാശത്തുനിന്നും അപ്രതീക്ഷിതമായി എത്തിയ ശക്‌തമായ റേഡിയോ സിഗ്നലിന്റെ പേരില്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ ആശയക്കുഴപ്പം. 58 വര്‍ഷം മുമ്പ്‌ നാസ ഉപേക്ഷിച്ച ഉപഗ്രഹത്തില്‍നിന്നാണു സിഗ്നല്‍ പുറത്തുവന്നതെന്നു പിന്നീട്‌ കണ്ടെത്തി.പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ റേഡിയോ ദൂരദര്‍ശിനികളിലാണു നാസയുടെ റിലേ-2 ഉപഗ്രഹത്തില്‍നിന്നുള്ള സിഗ്നല്‍ പതിഞ്ഞത്‌. തീവ്രവുമായ സിഗ്നല്‍ കഷ്‌ടിച്ച്‌ ഒരു സെക്കന്‍ഡ്‌ മാത്രമാണു നീണ്ടത്‌. റേഡിയോ തരംഗങ്ങളുടെ അടിസ്‌ഥാനത്തില്‍ അത്‌ ഭൂമിയില്‍നിന്നുള്ള വീക്ഷണത്തില്‍ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്‌തുവായി മാറി, ഗാലക്‌സികളെയും നക്ഷത്രങ്ങളെയുംകാള്‍ തിളക്കം! 1964ലാണു നാസ ആശയവിനിമയ ഉപഗ്രഹമായ റിലേ 2 വിക്ഷേപിച്ചത്‌. Read More…