ഇൻഡോറിൽ വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്നാം ട്വന്റി20 മത്സരത്തിൽ ലോകറെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ. 30 പന്തിൽ 69 റൺസ് അടിച്ചുകൂട്ടിയ അഭിഷേക്, ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 2,000 ട്വന്റി20 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് നേടിയത്. വെറും 1,024 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 1,164 പന്തുകളിൽ നിന്ന് ഈ റെക്കോർഡ് സ്വന്തമാക്കിയ സൂര്യകുമാർ യാദവിനെ മറികടന്നാണ് അഭിഷേകിന്റെ മുന്നേറ്റം. മത്സരത്തിൽ വെറും 18 പന്തിൽ നിന്ന് അർധസെഞ്ചറി തികച്ച അഭിഷേക്, വെസ്റ്റിൻഡീസിനെതിരെ Read More…

