Featured Oddly News

വിശന്നാല്‍ എന്തും ചെയ്യാം! കൊമ്പൻ നേരെ കടയിലേക്ക്; സ്നാക്സും കഴിച്ച് ‘കൂളായി’ മടക്കം! വീഡിയോ വൈറൽ

തായ്ലൻഡിൽ നിന്നുള്ള രസകരമായ ഒരു വന്യജീവി ദൃശ്യം ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു ഭീമൻ കാട്ടാന സാധാരണക്കാരനായ ഒരു ഉപഭോക്താവിനെപ്പോലെ റോഡരികിലെ പലചരക്ക് കടയിലേക്ക് കയറിച്ചെന്ന് സ്നാക്സുകൾ അകത്താക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു വിരുന്നുകാരന്റെ പരിഭ്രമമൊന്നുമില്ലാതെ, വളരെ കൂളായിട്ടായിരുന്നു ആനയുടെ ഈ ഷോപ്പിംഗ്. കടയുടെ തുറന്നുകിടന്ന മുൻവാതിലിലൂടെ അകത്തുകയറിയ ആന, ഷെൽഫിലിരുന്ന സാധനങ്ങൾ തുമ്പിക്കൈ ഉപയോഗിച്ച് ഓരോന്നായി പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. അരിയുണ്ടകൾ, വാഴപ്പഴം, സാൻഡ്‌വിച്ച്, മറ്റ് പായ്ക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ആന അവിടെയിരുന്ന് തന്നെ Read More…