Oddly News

ബൈക്ക് യാത്രക്കാരനെ രണ്ട് തവണ ചവിട്ടി ആന, അത്ഭുതകരമായി എഴുന്നേറ്റോടി യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഉത്തരാഖണ്ഡിലെ ഹരിദ്വാർ-ഡെറാഡൂൺ ദേശീയപാതയിൽ കാട്ടാനയുടെ ചവിട്ടേറ്റിട്ടും ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ നേപ്പാളി ഫാമിന് സമീപം നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിയുകയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികന് മുന്നിൽ പെട്ടെന്ന് കാട്ടാന എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആന ഇയാളുടെ വയറിലും നെഞ്ചിലും രണ്ടുതവണ ചവിട്ടുകയും കാൽക്കീഴിൽ ഞെരിക്കുകയും ചെയ്തു. എന്നാൽ, ആന മാറിയ ഉടൻ തന്നെ യുവാവ് എഴുന്നേറ്റ് നടക്കുന്ന കാഴ്ചയാണ് ഏവരെയും Read More…