Featured Travel

വിമാനയാത്രാനിരക്ക് വെറും 500 രൂപ! ഇലക്ട്രിക് വിമാനത്തിന്റെ കന്നിപ്പറക്കൽ വിജയകരം

ഭാവിയിൽ വിമാന യാത്രയ്ക്കുള്ള ഇന്ധനച്ചെലവ് ഒരു കപ്പ് കാപ്പിയുടെ വിലയിലും കുറവാകുമോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, അമേരിക്കയിൽ അടുത്തിടെ നടന്ന ഒരു പരീക്ഷണ പറക്കൽ ഭാവിയിലെ വ്യോമയാന മേഖലയെക്കുറിച്ചുള്ള കൗതുകകരമായ സൂചനകളാണ് നൽകുന്നത്. അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ഹാർട്ട് എയറോസ്പേസ് (Heart Aerospace) തങ്ങളുടെ പൂർണ്ണ വലിപ്പത്തിലുള്ള വൈദ്യുത വിമാനമായ ‘X1’ വിജയകരമായി ആദ്യമായി പറത്തി. 27 മിനിറ്റ് നീണ്ടുനിന്ന ഈ പരീക്ഷണ പറക്കലിന് പൂർണ്ണമായും ബാറ്ററിയാണ് ഉപയോഗിച്ചത്. ഇതിനായി ഏകദേശം 5 ഡോളർ (ഏകദേശം Read More…