കാക്കിനഡ: ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഭിക്ഷാടനം നടത്തി ഉപജീവനം കഴിക്കുന്ന സ്ത്രീയാണ് ഗോർലി നരസയ്യമ്മ. തനിക്ക് ഭിക്ഷയായി ലഭിക്കുന്ന പണത്തിൽ നിന്ന് ഒരു വിഹിതം സ്വരുക്കൂട്ടി അന്നദാനത്തിനായും വികസന കാര്യങ്ങള്‍ക്കുമായി ക്ഷേത്രങ്ങൾക്ക് തിരികെ നൽകിക്കൊണ്ട് അവർ മാതൃകയായിരിക്കുകയാണ്. തുനിയിലെ ദാരാളമ്മ ക്ഷേത്രത്തിൽ ത്രിശൂലം നിർമ്മിക്കാൻ ഒരു ലക്ഷം രൂപയും ക്ഷേത്ര വികസന പ്രവർത്തനങ്ങൾക്കായി 50,000 രൂപയും സംഭാവന നൽകിയാണ് അവർ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി, തന്റെ ജീവിതച്ചെലവുകൾക്കായി മറ്റുള്ളവരുടെ ഔദാര്യത്തെയാണ് നരസയ്യമ്മ ആശ്രയിക്കുന്നത്. Read More…

