ഹിന്ദു ഭവനങ്ങളിൽ തുളസി ചെടിക്ക് വലിയ പ്രാധാന്യമുണ്ട്. എല്ലാ ദിവസവും രാവിലെ തുളസി തൊഴുത്, ശ്രദ്ധയോടെ നനയ്ക്കുകയും വൈകുന്നേരം തുളസിത്തറയിൽ വിളക്ക് കൊളുത്തുകയും ചെയ്യുന്നു. ഈ ഭക്തിക്കൊപ്പം തലമുറകളായി മുതിർന്നവർ പിന്തുടരുന്ന ചില ചിട്ടവട്ടങ്ങളുമുണ്ട്. സൂര്യാസ്തമയത്തിന് ശേഷം തുളസിയില നുള്ളരുത് എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. അതിനുള്ള കാരണം എന്താണെന്ന് നോക്കാം. ഹൈന്ദവ വിശ്വാസപ്രകാരം തുളസി വെറുമൊരു ചെടിയല്ല, മറിച്ച് ലക്ഷ്മീദേവിയുടെ മറ്റൊരു രൂപമാണ്. മഹാവിഷ്ണുവിനോട് അഗാധ ഭക്തിയുണ്ടായിരുന്ന വൃന്ദ എന്ന പേരിലും തുളസി അറിയപ്പെടുന്നു. Read More…

