പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ. ശരീരകോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും, എൻസൈമുകളും ഹോർമോണുകളും നിർമ്മിക്കുന്നതിനും, രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. ഒരു വലിയ മുട്ടയിൽ ഏകദേശം 6 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിലുള്ളതിനാൽ മുട്ടയെ ഒരു സമ്പൂർണ്ണ പ്രോട്ടീൻ സ്രോതസ്സായി കണക്കാക്കുന്നു. ഇതിനുപുറമെ വിറ്റാമിൻ ബി12, റൈബോഫ്ലേവിൻ, സെലിനിയം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും Read More…

