ചർമ്മത്തിൽ അണുബാധയുണ്ടാകുമ്പോൾ കഴിക്കുന്ന ഭക്ഷണത്തെച്ചൊല്ലി പലർക്കും സംശയങ്ങൾ ഉണ്ടാകാറുണ്ട്. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുട്ട കഴിക്കുന്നത് അണുബാധ കൂട്ടുമോ എന്നതാണ് അതിലൊന്ന്. എന്നാൽ, സാധാരണയായി മുട്ട കഴിക്കുന്നത് ചർമ്മത്തിലെ അണുബാധ വഷളാക്കില്ല എന്ന് ന്യൂഡൽഹി സ്വസ്തം വെൽനസ് സ്കിന്നിലെ ഡെർമറ്റോളജിസ്റ്റ് ഡോ. നീഹരിക ഗോയൽ വ്യക്തമാക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയയെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മുട്ടയോട് അലർജി ഉള്ളവർക്ക് ഇത് കഴിക്കുമ്പോൾ ചർമ്മത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മുട്ടയോട് Read More…

