കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുശേഖരം പൊലീസ് പിടികൂടി. പ്രാഥമിക പരിശോധനയിൽ ഇവ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകളാണെന്നാണ് വിവരം. കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ കള്ളനോട്ട് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് റൂറൽ സ്ക്വാഡും മതിലകം പൊലീസും സംയുക്തമായി സ്ഥലത്തെത്തി പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ വാതിൽ തുറന്ന് അകത്തുകയറിയ ഉദ്യോഗസ്ഥർ 18 കാർഡ്ബോർഡ് പെട്ടികളിലായി അടുക്കിവെച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. ഏകദേശം 26 കോടി രൂപയോളം മൂല്യം വരുന്ന നോട്ടുകളാണ് Read More…

