Lifestyle

മുതിർന്നവരും കൗമാരക്കാരും സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിച്ച് ‘ഡംബ്ഫോണുകളിലേക്ക്’ തിരിയുന്നു

ദീര്‍ഘനേരത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മനുഷ്യരുടെ ശാരീരിക- മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ധാരാളം പഠനങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. പ്രത്യേകിച്ച് കുട്ടികളിൽ. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനമനുസരിച്ച്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നത് ഒരുതരം ആസക്തിയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനു വിപരീതമായി അമേരിക്കയില്‍ മുതിർന്നവരും കൗമാരക്കാരും സ്‌മാർട്ട്‌ഫോണുകൾ ഉപേക്ഷിച്ച് ‘ഡംബ്’ മോഡല്‍ (പഴയ കീപാഡ് മാത്രമുള്ളവ) ഫോണുകളിലേയ്ക്ക് ചുവടുമാറുന്നു. കുട്ടികൾ മാത്രമല്ല, കുടുംബത്തിലുള്ള എല്ലാവരും കൂടുതല്‍ സമയം കുടുംബാംഗങ്ങളൊപ്പം ചിലവഴിക്കാന്‍ സഹായിക്കുന്നതിന് മാതാപിതാക്കളും ഡംബ്ഫോണുകളിലേക്ക് തിരിയുന്നു. യുവാക്കൾക്കിടയിലെ ഫോൺ Read More…