Health

കാൽ പൊക്കി വെച്ചാൽ ഹൃദയം ബലപ്പെടുമോ? ട്രെൻഡിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഡോക്ടർ

കാൽ ഉയർത്തി വെക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന തെറ്റായ പ്രചാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഗുരുഗ്രാമിലെ ആർടൈമിസ് ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർത്തിക വിശ്വാനി. കാൽ ഉയർത്തി വെക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ വൈദ്യശാസ്ത്രപരമായി പ്രയോജനപ്പെടാറുണ്ടെങ്കിലും, അത് ഹൃദയത്തെ ശക്തിപ്പെടുത്തുമെന്നോ ഹൃദ്രോഗങ്ങളെ തടയുമെന്നോ കരുതുന്നത് ശരിയല്ലെന്ന് അവർ വ്യക്തമാക്കുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് താഴുന്ന അവസരങ്ങളിൽ തല താഴ്ത്തി വെച്ച് കാലുകൾ ഹൃദയത്തിന്റെ നിലവാരത്തേക്കാൾ ഉയർത്തി വെക്കാറുണ്ട്. അതുപോലെ കാലുകളിൽ നീരുള്ളവർക്ക് കാലിനടിയിൽ തലയിണ വെക്കാൻ നിർദ്ദേശിക്കാറുണ്ട്. കാലുകൾ ഹൃദയത്തിന്റെ നിരപ്പിനേക്കാൾ Read More…