ആലപ്പുഴ ∙ ലഹരി, ക്വട്ടേഷൻ മാഫിയകൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് സംഘാംഗമായ യുവാവിനെ വീട്ടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു–24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്. ബംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘത്തിൽപ്പെട്ട അഖിലും കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘവും തമ്മിൽ കഴിഞ്ഞദിവസം ബാറിൽ വച്ച് തർക്കവും അടിപിടിയും Read More…

