കൊച്ചി: പ്രതികളുടെ വാഹനം തൊട്ടുമുന്നിൽ, പിന്നാലെ രണ്ട് കാറുകളിലായി പിന്തുടരുന്ന അന്വേഷണസംഘം. കൊച്ചിയിലെത്തി ഇടപ്പള്ളി ജങ്ഷൻ വഴി ഗുരുവായൂർ ഭാഗത്തേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഇടപ്പള്ളിയിൽ വെച്ച് കസ്റ്റംസ് സൂപ്രണ്ട് വിവേക് സ്വന്തം കാർ പ്രതികളുടെ വാഹനത്തിന് കുറുകെയിട്ട് വഴി തടഞ്ഞു. വണ്ടി നിർത്തിയ ഉടൻ തന്നെ ഉദ്യോഗസ്ഥൻ ഓടിയെത്തി താക്കോൽ ഊരിയെടുത്തു. ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ വളഞ്ഞ് പിടികൂടുകയായിരുന്നു. ആയിരം കോടി രൂപ വിലമതിക്കുന്ന ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ Read More…

