യുക്രെയ്നിനിലെ യുദ്ധക്കളത്തിൽ പരിക്കേറ്റ സൈനികനെ ഡ്രോൺ ഉപയോഗിച്ച് വായുമാർഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതായി സൈന്യം. ഇത്തരത്തിലുള്ള ആദ്യത്തെ രക്ഷാപ്രവർത്തനമാണിത്. സൈനികൻ ഡ്രോണിൽ സ്വയം ബന്ധിപ്പിക്കുന്നതും ഡ്രോൺ അദ്ദേഹത്തെ പൊക്കിയെടുത്ത് പറക്കുന്നതുമായ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൈന്യം പുറത്തുവിട്ടു. ദൃശ്യങ്ങളിൽ വ്യക്തത വരുത്താത്ത ഒരു പ്രദേശത്തുകൂടി, വളരെ താഴ്ന്ന ഉയരത്തിലാണ് റീമോട്ട് ഓപ്പറേറ്റർ ഡ്രോൺ നിയന്ത്രിച്ച് സൈനികനെ എത്തിച്ചത്. ഡ്രോൺ അദ്ദേഹത്തെ പതുക്കെ നിലത്തിറക്കുന്നു. ഓപ്പറേറ്റർ സൈനികനെ അഭിവാദ്യം ചെയ്തുകൊണ്ട് “ഭൂമിയിലേക്ക് തിരികെ സ്വാഗതം!” എന്ന് പറയുന്നത് കേൾക്കാം. Read More…

