Featured Oddly News

പേര് ‘നാരിശക്തി’, നിലപാട് വിചിത്രം; സ്ലീവ്‌ലെസ്സ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ വേദിയിൽ കയറ്റിയില്ല- വീഡിയോ

ഡൽഹി സർവകലാശാലയിലെ (DU) ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നടന്ന ‘നാരി ശക്തി’ (സ്ത്രീ ശാക്തീകരണം) എന്ന വിഷയത്തിലുള്ള ഒരു പരിപാടിക്കിടെ, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചതിന്റെ പേരിൽ വേദിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതായി വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. ദൗലത്ത് റാം കോളേജിലെ വിദ്യാർത്ഥിനിയായ സാറ ശർമ്മ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. സ്ത്രീകൾക്ക് മാത്രം പ്രാധാന്യം നൽകി സംഘടിപ്പിച്ച ഈ പരിപാടിയിൽ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയായിരുന്നു മുഖ്യാതിഥി. പരിപാടിയിലെ ജഡ്ജിമാരെ ആദരിക്കുന്നതിനായി ക്ഷണിക്കപ്പെട്ട സാറയോട്, Read More…