മധുരൈ: സ്ത്രീധന മരണങ്ങള്‍ ഇന്ത്യയില്‍ വളരെ സാധാരണമായി മാറുന്നു. 28 വയസ്സുള്ള പ്രിയദര്‍ശിനി എന്ന യുവതി മധുരയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും സ്ത്രീധന പീഡനം. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. വന്‍തോതില്‍ സ്വര്‍ണ്ണം നല്‍കിയിട്ടും അതില്‍ തൃപ്തി വരാതെ കുടുതല്‍ സ്വര്‍ണ്ണം ചോദിച്ചായിരുന്നു പീഡനമെന്നാണ് പറയുന്നത്. ഉസിലാംപെട്ടിക്ക് സമീപമുള്ള പെരുമാള്‍ കോവില്‍പെട്ടി സ്വദേശിനിയായ പ്രിയദര്‍ശിനി, 2024 സെപ്റ്റംബറിലാണ് സെല്ലൂര്‍ സ്വദേശി റൂബന്‍രാജിനെ വിവാഹം കഴിച്ചത്. വിവാഹസമയത്ത് 150 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. Read More…

