വിദേശത്തുള്ള (എൻ.ആർ.ഐ) കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചയക്കപ്പെടുന്ന സ്ത്രീകളുടെ യഥാർത്ഥ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തന്റെ കസിൻ വിദേശത്തുള്ള ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരികെ പോന്ന വിവരം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് ഇവർ വെളിപ്പെടുത്തിയത്. വിദേശത്തെ ആഡംബര ജീവിതം എന്ന മോഹനവാഗ്ദാനം വെറും കെണിയാണെന്നും, അവിടെയെത്തുമ്പോൾ കടുത്ത ഒറ്റപ്പെടലും അവസാനിക്കാത്ത വീട്ടുജോലികളും മാത്രമാണ് കാത്തിരിക്കുന്നതെന്നും ഇവർ പറയുന്നു. ഒരു ധനകാര്യ വിദഗ്ധയായ തന്റെ കസിൻ വിദേശത്ത് എത്തിയതോടെ സ്വന്തമായി Read More…

