മുംബൈ: ശിവസേന കോർപ്പറേറ്റർ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് ആഴ്ചകൾക്ക് ശേഷം വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. കല്യാണിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം . മര്യാദയില്ലാത്ത ഭാഷയിൽ സംസാരിച്ചത് ചോദ്യം ചെയ്ത ഓർത്തോപീഡിക് വിദഗ്ധനായ ഡോ. യോഗേന്ദ്ര ജെയ്സ്വാളിനെ രോഗിയുടെ മകൻ അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി 11 മണിയോടെ ഡോക്ടർ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. വാരിയെല്ലിന് പരിക്കേറ്റ ജയ്വന്ത് ദേശ്മുഖ് എന്ന രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നും ബാൻഡേജ് ഇടുന്നതും Read More…

