Featured Good News

“ആദ്യം ഡോക്ടർ, പിന്നെ മാത്രം വധു”; കല്യാണപ്പന്തലിൽ കേറ്ററിങ് തൊഴിലാളികളെ ശുശ്രൂഷിച്ച് കല്യാണപ്പെണ്ണ്; വൈറലായി ഡോ. ഷിറിൻ

തന്റെ വിവാഹച്ചടങ്ങുകൾക്കിടെ അസുഖബാധിതരായ കാറ്ററിംഗ് ജീവനക്കാരെ പരിചരിക്കാൻ കല്യാണാഘോഷങ്ങൾ മാറ്റിവെച്ച കേരളത്തിലെ ഡോക്ടർ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും വൈദ്യസേവനത്തിന് മുൻഗണന നൽകിയ വധുവിന്റെ അപൂർവ്വ നിമിഷങ്ങൾ അടങ്ങിയ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കണ്ണൂരിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് ഡോക്ടറായ വധു, അസുഖം ബാധിച്ച രണ്ട് കാറ്ററിംഗ് ജീവനക്കാരെ സഹായിക്കാനായി വിവാഹച്ചടങ്ങുകൾ നിർത്തിവെച്ചത്. ഡോ. ഷിറിൻ സുബൈറും ഡോ. റിസാസും തമ്മിലുള്ള വിവാഹത്തിനിടെ, കാറ്ററിംഗ് സംഘത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥത Read More…