Healthy Food

“കല്യാണസദ്യയിലും എയർപോർട്ടിലും ഈ ഭക്ഷണങ്ങൾ ഞാൻ കഴിക്കാറില്ല!” വെളിപ്പെടുത്തലുമായി ഡോക്ടർ

വിവാഹസൽക്കാരങ്ങളോ ഓഫീസിലെ പാർട്ടിയിലോ വിമാനത്താവളങ്ങളിലോ ഒക്കെ പോകുമ്പോൾ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് എളുപ്പമല്ല. ഒരു ഡോക്ടർ എന്ന നിലയിൽ, നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും ആരോഗ്യത്തെ അപകടപ്പെടുത്താതെ ഇത്തരം ചടങ്ങുകൾ എങ്ങനെ ആസ്വദിക്കാമെന്നും വ്യക്തമാക്കുകയാണ് ഡൽഹി ധരംശില നാരായണ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ. കപിൽ കുമാർ കുർസിവാൾ. 1. എയർപോർട്ട് ഭക്ഷണം: വിമാനത്താവളങ്ങളിൽ എളുപ്പത്തിൽ കിട്ടുന്ന ഭക്ഷണങ്ങളാണ് നമ്മൾ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇവ കൃത്യമായ താപനിലയിൽ സൂക്ഷിച്ചതാണോ എന്ന് ഉറപ്പുവരുത്തണം. Read More…