Oddly News

ജനിച്ചപ്പോൾ മാറിപ്പോയി, വളർന്നത് വെറും 4 കിലോമീറ്റർ അകലെ! 37 വർഷത്തിന് ശേഷം സത്യമറിഞ്ഞ് യുവതികൾ

തെക്കൻ ചൈനയിലെ രണ്ട് സ്ത്രീകൾ, തങ്ങൾ 37 വർഷങ്ങൾക്ക് മുൻപ് ജനിച്ചപ്പോൾ ആശുപത്രിയിൽ വെച്ച് മാറിപ്പോയതാണെന്നും നാല് കിലോമീറ്റർ മാത്രം അകലെയാണ് വളർന്നതെന്നും തിരിച്ചറിഞ്ഞു. ജനിച്ചപ്പോൾ ആശുപത്രി അധികൃതർ വരുത്തിയ പിഴവാണ് ഇവരുടെ ജീവിതം വ്യത്യസ്ത വഴികളിലേക്ക് തിരിച്ചത്. 1989 ഒക്ടോബറിൽ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്‌യാൻ പീപ്പിൾസ് ഹോസ്പിറ്റലിൽ 55 മിനിറ്റ് വ്യത്യാസത്തിലാണ് ഹുവാങ് ഷിയാവോലിനും ലി ഹുയിയും ജനിച്ചത്. ആ സമയത്ത് കുഞ്ഞുങ്ങളെ തിരിച്ചറിയാനുള്ള ബാൻഡുകൾ ആശുപത്രിയിൽ ഉപയോഗിച്ചിരുന്നില്ല. തുണിയിൽ വെച്ച പേരുള്ള കാർഡുകൾ മാത്രമാണ് Read More…