Celebrity

‘റാസ്പുട്ടിൻ’ പാടി റോക്കിംഗ് പ്രകടനം! ബെംഗളൂരുവിനെ ഇളക്കിമറിച്ച് 78-ാം വയസ്സിലും ഉഷ ഉതുപ്പിന്റെ തകർപ്പൻ പെർഫോമൻസ് – വീഡിയോ

ബോണി എമ്മിൻ്റെ പ്രശസ്തമായ ഡിസ്‌കോ ഗാനമായ ‘റാസ്പുടിൻ’ അതിമനോഹരമായി പാടി വേദിയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മുതിർന്ന ഇന്ത്യൻ ഗായിക ഉഷ ഉതുപ്പ്. സെപ്റ്റംബർ 18-ന് ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ 78-കാരിയായ ഉഷ ഉതുപ്പ് അവതരിപ്പിച്ച ഈ ഗാനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും സംഗീതപ്രേമികളിൽ വലിയ ആവേശം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. തൻ്റെ തനതായ കാഞ്ചീപുരം സാരിയും വലിയ വലിയ ബിന്ദിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് വേദിയിലെത്തിയ ഉഷ ഉതുപ്പ്, തൻ്റെ ഗാംഭീര്യമുള്ള ശബ്ദത്തിലൂടെ ഡിസ്കോ ക്ലാസിക് ഗാനത്തിന് Read More…