മനുഷ്യത്വവും സഹാനുഭൂതിയും സ്നേഹവുമെല്ലാം ലോകത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഏവരുടെയും മനം കവരുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൈകളില്ലാതെ ജനിച്ച തന്റെ സഹപാഠിയെ ഊട്ടുവാൻ സഹായിക്കുന്ന അഞ്ചു വയസ്സുകാരിയുടെ വീഡിയോയാണിത്. സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് മറ്റ് കുട്ടികൾ ചുറ്റും നിൽക്കുമ്പോൾ, ആ പെൺകുട്ടി വളരെ ക്ഷമയോടെ ആൺകുട്ടിക്ക് സ്പൂൺ ഉപയോഗിച്ച് ഭക്ഷണം നൽകുന്നത് വീഡിയോയിൽ കാണാം. ഭക്ഷണം നൽകിയ ശേഷം അവന്റെ മുഖം മൃദുവായി തുടച്ചു കൊടുക്കുന്ന അവളിലെ സ്നേഹമാണ് ഈ വീഡിയോയെ കൂടുതൽ Read More…

