വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിൽ എത്തിയെങ്കിലും ബോക്സ് ഓഫീസിൽ വിജയം നേടാനാകാതെ പോയ ‘ഖലീഫ’ എന്ന ചിത്രത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവെച്ച് ചിത്രത്തിന്റെ സംവിധായകൻ വൈശാഖ്. ചിത്രത്തിനെതിരെ നടന്ന കടുത്ത അവഹേളനങ്ങളും റിവ്യൂ ബോംബിങ്ങുമാണ് ബോക്സ് ഓഫീസിലെ തിരിച്ചടിക്ക് കാരണമായതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ചിത്രം തിയറ്ററുകളിൽ കാണാൻ സാധിച്ചില്ലെങ്കിലും ഒടിടിയിൽ കണ്ട അനുഭവമാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്. പൃഥ്വിരാജിനോടുള്ള വ്യക്തിപരമായ വിദ്വേഷവും ബോധപൂർവമായ ആക്രമണങ്ങളുമാണ് ചിത്രത്തിന്റെ വിധിയെ ബാധിച്ചതെന്നും, വേറെ ഏതെങ്കിലും Read More…

