ഭോപാൽ: രസഗുളയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയൽവാസി നൽകിയ ബോംബ് കടിച്ച യുവാവ് ദാരുണമായി മരിച്ചു. മധ്യപ്രദേശിലെ ദിൻഡോറി ജില്ലയിലുള്ള പഡാരിയ ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. രാജേന്ദ്ര ബറോട്ടിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാജേന്ദ്ര സ്വന്തം വീട്ടിൽ ഇരിക്കുന്നതിനിടെ അയൽവാസിയായ രാം ഭഗത് ബറോട്ടിയ അവിടേക്ക് എത്തുകയായിരുന്നു. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ, രസഗുളയാണെന്ന് പറഞ്ഞ് രാം ഭഗത് ഒരു ബോംബ് രാജേന്ദ്രയ്ക്ക് നൽകി. ഇത് വായിലിട്ട് കടിച്ചയുടൻ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന തരം നാടൻ ബോംബാണ് Read More…

