Featured Health

എണ്ണ കുറച്ചാൽ ആയുസ്സ് കൂട്ടാം! ആരോഗ്യവാനായിരിക്കാൻ ഒരു ദിവസം എത്ര എണ്ണ ഉപയോഗിക്കാം?

ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ പലപ്പോഴും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ നമ്മുടെ നിത്യജീവിതത്തിലെ പാചകത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരാൾ ഒരു ദിവസം എത്രത്തോളം എണ്ണ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പങ്കുവെച്ച വീഡിയോയിൽ പ്രമുഖ ലിവർ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശിവ് സരിൻ വ്യക്തമാക്കുന്നു. ഒരാൾ ഒരു ദിവസം കഴിക്കുന്ന ആകെ കലോറിയുടെ പരമാവധി 20 ശതമാനത്തിൽ താഴെ മാത്രമേ Read More…