വേനൽക്കാലത്ത് ധാരാളമായി ലഭിക്കുന്ന പർപ്പിൾ നിറത്തിലുള്ള ഒരു പഴമാണ് ഞാവൽപ്പഴം. പെട്ടെന്ന് കേടാകുന്ന ഫലമാണെങ്കിലും വേനൽക്കാല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മാത്രമല്ല, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഞാവൽപ്പഴത്തിന് കരളിനെ സംരക്ഷിക്കാനുള്ള (Hepatoprotective) ശേഷിയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത്, വിഷാംശങ്ങളിൽ നിന്നും ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും കരളിനെ സംരക്ഷിക്കാൻ ഇതിന് സാധിക്കും. നിലവിൽ ഇന്ത്യയിൽ എല്ലാ പ്രായത്തിലുള്ളവരിലും ഫാറ്റി ലിവർ രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കരളിന്റെ സുഗമമായ പ്രവർത്തനത്തിന് Read More…

