കോഴിക്കോട് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മറയാക്കി നടത്തിയ ഒരു കോടി രൂപയുടെ സ്വർണ്ണക്കടത്ത് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടി. രാസൽഖൈമയിൽ നിന്നെത്തിയ പൊന്നാനി സ്വദേശിയായ പ്രവാസിയിൽ നിന്നും കുഞ്ഞിന്റെ പക്കൽ നിന്നുമായാണ് മിശ്രിത രൂപത്തിലുള്ള സ്വർണ്ണം കണ്ടെടുത്തത്. ഇതിൽ 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന അര കിലോ സ്വർണ്ണം കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലും, ബാക്കി സ്വർണ്ണം പിതാവിന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എത്തിയ വിമാനത്തിൽ മൂന്ന് Read More…

