ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ പിന്നാക്ക പ്രദേശങ്ങളിൽ നിന്ന് വീഡിയോകൾ ചിത്രീകരിച്ച്, അത് ഇന്ത്യയിലെ ന്യൂഡൽഹിയാണെന്ന് തെറ്റായി പ്രചരിപ്പിച്ചിരുന്ന 150-ലധികം ചൈനീസ് പൗരന്മാരടങ്ങുന്ന വൻ വ്യാജപ്രചാരണ ശൃംഖലയെ പിടികൂടി. പ്രാദേശിക ചേരികളുടെ ദൃശ്യങ്ങൾ പകർത്തുകയും തത്സമയ സംപ്രേഷണം (livestream) നടത്തുകയും ചെയ്ത ഇവർ, ഇന്ത്യയുടെ ജീവിതനിലവാരം, ശുചിത്വം, ഭക്ഷണശീലങ്ങൾ, ദാരിദ്ര്യം എന്നിവയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളാണ് നടത്തിയിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ഓൺലൈൻ പ്രചാരണമാണിതെന്ന് രഹസ്യാന്വേഷണ ഏജൻസികളും ഡിജിറ്റൽ നിരീക്ഷണ വിഭാഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഭൂമിശാസ്ത്രപരമായ Read More…

