ഡെറാഡൂൺ: വാർഷിക കൻവാർ യാത്ര കഴിഞ്ഞ് തീർഥാടകർ മടങ്ങിയതോടെ ‘ദൈവഭൂമി’യായ ഹരിദ്വാർ വൻ മാലിന്യക്കൂമ്പാരത്താൽ വീർപ്പുമുട്ടുന്നു. അഞ്ച് കോടിയോളം ഭക്തരാണ് ഇത്തവണ കൻവാർ തീർഥാടനത്തിനായി ഇവിടെയെത്തിയത്. ഗംഗാ നദിയിൽനിന്ന് വിശുദ്ധ ജലം ശേഖരിക്കാനെത്തിയ തീർഥാടകർ വസ്ത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും നദിക്കരയിലും പരിസരങ്ങളിലും ഉപേക്ഷിച്ചു കടന്നുപോയതാണ് സ്ഥിതി വഷളാക്കിയത്. തീർഥാടകർക്ക് വസ്ത്രം മാറാനായി സജ്ജീകരിച്ചിരുന്ന മുറികളിൽ നൂറുകണക്കിന് മൂത്രം നിറച്ച കുപ്പികളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരുവിധ മുൻകരുതലുകളോ കൈയുറയോ മാസ്കോ ഇല്ലാതെ ശുചീകരണ തൊഴിലാളികൾ ഇവ Read More…

