Lifestyle

റോഡിലിറങ്ങിയാൽ കണ്ണെടുക്കില്ല! ടെസ്‌ല സൈബർട്രക്കിന് കിടിലൻ ഇന്ത്യൻ മേക്കോവർ, സംഭവം വൈറൽ

ടെസ്‌ലയുടെ ഹൈടെക് സൈബർട്രക്കിന് (Tesla Cybertruck) അപ്രതീക്ഷിതമായൊരു ഇൻഡ്യൻ മേക്കോവർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. ഭാവിയുടെ വാഹനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഇലക്ട്രിക് പിക്കപ്പ് ട്രക്കിനെ, ഇന്ത്യൻ ഹൈവേകളിൽ സാധാരണയായി കാണുന്ന വർണ്ണാഭമായ ലോറികളുടെ മാതൃകയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഓറിജിനൽ ഗ്ലോബൽ ഗ്രാഫിക്സ് (Original Global Graphics) എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ അപൂർവ്വ മാറ്റം കാണാനാകുന്നത്. സ്റ്റെയിൻലെസ്സ് സ്റ്റീൽ ലുക്കിലുള്ള ട്രക്കിന്റെ പുറംഭാഗം മുഴുവൻ മനോഹരമായ ചിത്രങ്ങളാലും പരമ്പരാഗത അലങ്കാര ഡിസൈനുകളാലും Read More…