പതിറ്റാണ്ടുകളായി ഗോഥം സിറ്റിയിലെ കുറ്റവാളികളെ നേരിടുന്ന ബാറ്റ്മാൻ ഒരു ഇന്ത്യൻ ഗ്രാമത്തിൽ എത്തിയാൽ എങ്ങനെയിരിക്കും? തന്റെ പ്രശസ്തമായ ബാറ്റ്മൊബൈലിന് പകരം ഒരു പോത്തിന് മുകളിൽ കയറി, റെയിൽവേ പാളങ്ങളും തിരക്കേറിയ തെരുവുകളും താണ്ടി, അപ്രതീക്ഷിതമായ ഒരു ബോളിവുഡ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം എത്തുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള എ.ഐ (AI) ക്രിയേറ്റർ സുജൽ ജയ്സ്വാൾ ഒരുക്കിയ ‘ദേശി ബാറ്റ്മാൻ’ ആണ് ഇപ്പോൾ ഇന്റർനെറ്റിലെ പുതിയ തരംഗം. അദ്ദേഹത്തിന്റെ രസകരമായ എ.ഐ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. 1999-ൽ പുറത്തിറങ്ങിയ Read More…

