ഡെൽറ്റ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് തികച്ചും വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് മുന്നില്‍വച്ച് പൈലറ്റ്. വിമാനത്തിനുള്ളിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് ശുചീകരണത്തിനായി യാത്ര വൈകിപ്പിക്കുക, അല്ലെങ്കിൽ ദുർഗന്ധം സഹിച്ചുകൊണ്ട് കൃത്യസമയത്ത് യാത്ര തിരിക്കുക. ഏതു വേണമെന്ന് യാത്രക്കാര്‍ക്ക് വോട്ടെടുപ്പിലൂടെ തീരുമാനിക്കാം. ന്യൂയോർക്കിലെ ലാ ഗ്വാർഡിയ വിമാനത്താവളത്തിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. യാത്രക്കാരുടെ അഭിപ്രായം അറിയാൻ പൈലറ്റ് കൈയടിച്ച് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായി വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി പറഞ്ഞു. തിങ്കളാഴ്ചയാണ് ഈ Read More…

