അവശ്യസാധനങ്ങൾ അതിവേഗം എത്തിക്കുന്ന ഡെലിവറി ആപ്പായ ബ്ലിങ്കിറ്റിൽ ഡെലിവറി പങ്കാളികളായി കൂടുതലും പുരുഷന്മാരെയാണ് കാണാറുള്ളത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത് ബ്ലിങ്കിറ്റിൽ ജോലി ചെയ്യുന്ന ഒരു വനിതയാണ്. ഭർത്താവിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ഏക അത്താണിയായി മാറിയ മുപ്പത്തിയേഴുകാരി. ഇന്ന് ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മൗമിത നാഥിന്റെ കഥയാണ് ആളുകളുടെ മനം കവരുന്നത്. ബംഗാളിലെ മൗമിത നാഥിന്റെ ജീവിതം അതിജീവനത്തിന്റെ യഥാർത്ഥ കഥയാണ്. 2023-ൽ ഉണ്ടായ ട്രെയിൻ അപകടത്തിലാണ് 37-കാരിയായ മൗമിതയ്ക്ക് Read More…

