Featured Lifestyle

ഇപ്പോഴത്തെ യുവാക്കൾ കല്യാണം വൈകിപ്പിക്കുന്നത് എന്തുകൊണ്ട്? വൈറൽ വീഡിയോ !

ഇന്നത്തെ യുവാക്കൾ എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നത്? അല്ലെങ്കില്‍ പൂർണ്ണമായി ഒഴിവാക്കുന്നത്? ഇതിനെക്കുറിച്ച് മുതിർന്ന കണ്ടന്റ് ക്രീയേറ്ററായ (content creator) വിനോദ് കുമാർ ശർമ്മ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം പങ്കുവെച്ച ഈ അഭിപ്രായത്തിൽ, യുവാക്കൾക്ക് വിവാഹത്തിനോട് താല്പര്യമില്ലാത്തത് കൊണ്ടല്ല ഇങ്ങനെയൊരു മാറ്റമെന്നും, മറിച്ച് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ തെറ്റുപറ്റുമോ എന്ന ആഴത്തിലുള്ള ആശങ്കയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “ഇന്നത്തെ യുവാക്കൾ വൈകി വിവാഹം കഴിക്കുന്നതിനോ അല്ലെങ്കിൽ കഴിക്കാതിരിക്കുന്നതിനോ കാരണം എന്താണെന്നാണ് Read More…