Featured Oddly News

“ആ പാസ്‌കോഡ് ഒന്നു തരുമോ?” ഐഫോൺ മോഷ്ടിച്ച ശേഷം കള്ളന്റെ മെസ്സേജ്; വീഡിയോ വൈറൽ

ഡെറാഡൂണിൽ വീടുകളിൽ നിന്ന് ഐഫോൺ അടക്കമുള്ള വസ്തുക്കൾ മോഷണം പോയ സംഭവത്തിൽ, ഫോൺ അൺലോക്ക് ചെയ്യാൻ പാസ്‌കോഡ് ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തിന് കള്ളന്റെ സന്ദേശം. സെപ്റ്റംബർ 12-ന് ക്ലെമന്റ് ടൗണിലെ വീടുകളിൽ നിന്ന് സഹോദരന്റേത് ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി കൗശികി ധ്യാനി എന്ന യുവതി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കി. എന്നാൽ, മോഷ്ടിച്ച ഐഫോൺ കൈവശമുള്ളയാൾ ഫോണിന്റെ പാസ്‌കോഡ് ചോദിച്ച് യുവതിക്ക് എസ്.എം.എസിലും വാട്ട്‌സ്ആപ്പിലും സന്ദേശങ്ങൾ അയച്ചതോടെയാണ് Read More…