Featured Oddly News

IVF കുഞ്ഞ് മരിച്ചുപോയ മകന്റെ പുനർജന്മം; 62-കാരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

മരിച്ചുപോയ തന്റെ ഏക മകന്റെ മടങ്ങിവരവായാണ് ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണുന്നതെന്ന് ചൈനയിലെ 62 വയസ്സുകാരി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആറുമാസം ഗർഭിണിയായ ഈ സ്ത്രീയുടെ കഥ ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ ആണ് റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിലുള്ള സോങ്‌യുവാൻ സ്വദേശിനിയാണ് ഇവർ. ഇവരുടെ സഹോദരി ‘ഷിയാവോ വെയ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഗർഭകാല വിശേഷങ്ങളിലൂടെയാണ് ഈ വാർത്ത പുറംലോകമറിഞ്ഞത്. ഇത് ഇവരുടെ രണ്ടാമത്തെ ഗർഭമാണ്. Read More…