Sports

ഒരു പന്തുപോലും നേരിട്ടില്ല, ബാറ്റർ ‘ബൗൾഡ്’; വിചിത്രമായ ‘ഫ്രീ ബോൾ’ നിയമം- ‘ടൈംഡ് ഔട്ട്’ വീഡിയോ വൈറൽ

മെൽബൺ: ക്രിക്കറ്റിൽ ഒരു ബാറ്റർ പുറത്താകാൻ പല വഴികളുണ്ട്. ബൗൾഡ്, ക്യാച്ച്, ഹിറ്റ് വിക്കറ്റ്, റണ്ണൗട്ട് തുടങ്ങി ടൈംഡ് ഔട്ട് വരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പന്തുപോലും നേരിടുന്നതിന് മുൻപ് ബാറ്റർ ബൗൾഡായി പുറത്തായാലോ? വനിതാ ബിഗ് ബാഷ് ലീഗിലാണ് (ഡബ്ല്യുബിബിഎൽ) ഇത്തരത്തിൽ അമ്പരപ്പിക്കുന്ന ഒരു പുറത്താകൽ നടന്നത്. മെൽബൺ റെനഗേഡ്‌സും ബ്രിസ്‌ബേൻ ഹിറ്റും തമ്മിൽ ബുധനാഴ്ച കളിച്ച മത്സരത്തിലായിരുന്നു ഈ അപൂർവ സംഭവം. മെൽബൺ റെനഗേഡ്‌സിന്റെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാൻഡ്ര ഡോട്ടിനാണ് ആദ്യ Read More…