Featured Lifestyle

ഡേറ്റിങ്ങിനു പോകുമ്പോൾ ഇനി കുളിക്കണ്ട, പെർഫ്യൂം അടിക്കണ്ട! ഇപ്പോൾ ട്രെൻഡ് ഫെറോമോൺ- മാക്സിങ്, അതെന്താണ് ?

ഇഷ്ടപ്പെട്ടയാളെ കാണാൻ പോകുമ്പോൾ കുളിച്ച് ഒരുങ്ങി, കുറിതൊട്ട്, പെർഫ്യൂമും വാരിപ്പൂശിപ്പോകുന്നതൊക്കെ പഴയ രീതിയാണെന്നാണ് പുതിയ തലമുറയുടെ (ജെൻസി) പക്ഷം. പ്രണയം സ്വാഭാവികമായി ഉണ്ടാകുന്നതുപോലെ ശരീരത്തിന്റെ സ്വാഭാവിക ഗന്ധങ്ങളിൽ ആകൃഷ്ടരായി പങ്കാളി തങ്ങളെ ഇഷ്ടപ്പെടട്ടെ എന്നാണ് അവരുടെ നിലപാട്. ഈ പുതിയ ഡേറ്റിങ് ട്രെൻഡിന് അവർ നൽകിയിരിക്കുന്ന പേരാണ് ‘ഫെറോമോൺ-മാക്സിങ്’. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്ന ഈ ട്രെൻഡിന്റെ ലക്ഷ്യം, മറ്റുള്ളവരെ ആകർഷിക്കാനും സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താനും ശരീരത്തിലെ പ്രകൃതിദത്ത വാസനകളെയും ഫെറോമോണുകളെയും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്. Read More…