2026-ലെ അണ്ടർ-19 ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിലെ ചില താരങ്ങൾക്ക് പ്രായക്കൂടുതലുള്ളതായി തോന്നിയെന്ന് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഫൈനലിൽ ഇന്ത്യക്കെതിരെ കിരീടം നേടാൻ മികച്ച നിലയിലായിരുന്ന പാകിസ്ഥാനെ, മോഹിത് ഉൽവയും മനൽ ചൗഹാനും ചേർന്ന് പടുത്തുയർത്തിയ 57 റൺസിന്റെ കൂട്ടുകെട്ടിലൂടെ ഇന്ത്യ ഒരു വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. 338 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി ചൗഹാൻ 32 പന്തിൽ 47 റൺസും ഉൽവ 26 പന്തിൽ പുറത്താകാതെ 49 റൺസും നേടി Read More…

