ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ മാർച്ച് 21-ന് നടന്ന ഒരു പൊതുപ്രദർശനത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ഹ്യൂമനോയിഡ് റോബോട്ട് ഒരു കൊച്ചുബാലന്റെ മുഖത്തടിച്ചു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിശ്ചിത അതിർത്തിക്കുള്ളിൽ കറങ്ങിയും ചുവടുകൾ വെച്ചും നൃത്തം ചെയ്യുകയായിരുന്ന റോബോട്ടിന്റെ കൈകൾ അരികിൽ നിന്നിരുന്ന കുട്ടിയുടെ മുഖത്ത് അപ്രതീക്ഷിതമായി വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സംഘാടകർ റോബോട്ടിനെ അവിടെനിന്നും മാറ്റി. യൂണിട്രീ റോബോട്ടിക്സ് എന്ന ചൈനീസ് കമ്പനി നിർമ്മിച്ച ‘ജി1’ എന്ന മോഡൽ റോബോട്ടാണ് അപകടമുണ്ടാക്കിയത്. Read More…

