നല്ല ആരോഗ്യത്തിനായി ദിനചര്യകൾ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ സാധാരണയായി ജിമ്മിലേക്കാണ് ശ്രദ്ധ തിരിക്കാറുള്ളത്. ഭാരമുയർത്തുന്നതും മറ്റ് കഠിനമായ വ്യായാമങ്ങളും കാർഡിയോയും ഒക്കെ ആരോഗ്യം നിലനിർത്താൻ മികച്ചതാണെങ്കിലും, ലളിതമായ ഒരു വ്യായാമമുറ അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ് നടപ്പ്. ന്യൂട്രീഷനിസ്റ്റായ ന്മാമി അഗർവാളിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് നടക്കുന്നത്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, നിങ്ങളുടെ നടത്തം കൂടുതൽ ഫലപ്രദമാക്കാനുള്ള ചില നിർദ്ദേശങ്ങൾ അവർ പങ്കുവെക്കുന്നുണ്ട്. ദിവസവും നടക്കാനും നടത്തത്തിന്റെ വേഗതയും കഠിനതയും ക്രമേണ കൂട്ടാനും അഗർവാൾ നിർദ്ദേശിക്കുന്നു. വ്യത്യസ്ത Read More…

