കുട്ടികളെ ബഹുമാനത്തോടെയും ഗൗരവത്തോടെയും കാണേണ്ടത് ഏറെ പ്രധാനമാണ്; അത്തരത്തിൽ ഒരു കൊച്ചുകുട്ടി പെട്രോൾ പമ്പിൽ എത്തിയപ്പോൾ അർഹിക്കുന്ന എല്ലാ ബഹുമാനത്തോടും കൂടി അവനെ പരിഗണിച്ച ഒരു ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാഗാലാൻഡ് മന്ത്രി ടെംജെൻ ഇംന അലോങ് (Temjen Imna Along) പങ്കുവെച്ച വീഡിയോയിൽ, ഒരു കൊച്ചുകുട്ടി തന്റെ കളിപ്പാട്ട കാറിൽ പെട്രോൾ നിറയ്ക്കുന്നതും തുടർന്ന് പണം നൽകാൻ ശ്രമിക്കുന്നതുമായ മനോഹരമായ ദൃശ്യങ്ങളാണുള്ളത്. എക്സിൽ (X) പങ്കുവെച്ച ക്ലിപ്പിൽ, കുട്ടി തന്റെ കളിപ്പാട്ട കാർ Read More…

