നെയ്റോബി: യേശുവിനെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്റർ പോൾ മക്കൻസിക്ക് 200 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് തലവനായ ഇയാൾ, ലോകം അവസാനിക്കുന്നതിന് മുൻപ് യേശുവിനെ കാണാനായി മരണം വരെ ഉപവസിക്കാൻ അനുയായികളോട് ആവശ്യപ്പെടുകയായിരുന്നു. കെനിയയിലെ കിലിഫി കൗണ്ടിയിലുള്ള ഇയാളുടെ പള്ളിയിൽ നിന്ന് 15 പേരെ പൊലീസ് രക്ഷപ്പെടുത്തിയതോടെയാണ് ഭീകരമായ ഈ സംഭവം പുറംലോകമറിയുന്നത്. തുടര്ന്ന് നടത്തിയ തിരച്ചിലിൽ വനമേഖലയിൽ നിന്ന് 400-ലധികം കുഴിമാടങ്ങൾ കണ്ടെത്തുകയുണ്ടായി. ഇയാളുടെ ക്രൂരമായ നിർദ്ദേശം Read More…

